അയോധ്യ: സരയൂ നദിയുടെ തീരത്ത് ശ്രീരാമ ക്ഷേത്രത്തില്‍ ലോകറെക്കോഡുകള്‍ കരസ്ഥമാക്കി ദീപാവലി ആഘോഷം. ഈ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവ ആഘോഷമാണിത്.
ആഘോഷത്തിനിടെ രണ്ട് ഗിന്നസ് റെക്കോര്‍ഡുകളാണ് പിറന്നത്. ഒരേസമയം ചിരാതുകളാല്‍ ഏറ്റവുമധികം പേര്‍ ഒരുമിച്ച് ആരതി ഉഴിഞ്ഞതിനാണ് ആദ്യ അവാര്‍ഡ്. ഏറ്റവുമധികം ദീപങ്ങള്‍ ഒരുമിച്ചു തെളിയിച്ചതിനാണ് രണ്ടാമത്തെ ഗിന്നസ് അവാര്‍ഡ്. 25,12,585 ചിരാതുകളാണ് രാമക്ഷേത്ര പരിസരത്ത് തെളിയിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവ ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. രണ്ട് അവാര്‍ഡുകളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഭഗവാന്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വേഷമിട്ട കലാകാരന്മാര്‍ അണിനിരന്ന രഥവുമായി പ്രദക്ഷിണം നടന്നു. ലങ്കാ വിജയത്തിന് ശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും അയോധ്യയില്‍ തിരിച്ചെത്തിയ ദിവസം ദീപാവലിയായി ആഘോഷിക്കുന്നു എന്നാണ് ഐതിഹ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്