ബെൻ സ്റ്റോക്സിന്‍റെ വീട്ടിൽ കള്ളൻ കയറി; ബ്രിട്ടീഷ് എംപയര്‍ മെഡല്‍ അടക്കം അടിച്ചോണ്ട് പോയി !

OCTOBER 31, 2024, 2:00 PM

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു. ഒക്ടോബർ 17നായിരുന്നു സംഭവം.ബെൻ സ്റ്റോക്സ് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്.

ടെസ്റ്റ് പരമ്ബരക്കായി പാകിസ്താനിലായിരുന്നു ബെൻ സ്റ്റോക്സ്. വീട്ടില്‍ ഭാര്യ ക്ലെയർ, മക്കളായ ലെയ്ട്ടൻ, ലിബ്ബി എന്നിവരാണ് ഉണ്ടായിരുന്നത്.

വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. ഭാര്യയും മക്കളും ഉപദ്രവിക്കപ്പെട്ടിട്ടില്ല. മോഷ്ടാക്കളെ കണ്ടെത്താൻ സഹായിക്കണമെന്ന് സ്റ്റോക്സ് സമൂഹമാധ്യമങ്ങളില്‍ നടത്തിയ അഭ്യർഥനയില്‍ പറഞ്ഞു.

vachakam
vachakam
vachakam

ഇതേസമയം, വീട് കൊള്ളയടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ബ്രിട്ടീഷ് സർക്കാർ ബെൻ സ്റ്റോക്സിന് നല്‍കിയ ബഹുമതി, ലോകകപ്പ് വിജയത്തിന്‍റെ ബഹുമതി തുടങ്ങിയവ മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്. ഇവയുടെ ചിത്രങ്ങളും സ്റ്റോക്സ് പങ്കുവെച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam