ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തില്ല. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 മുതല്‍ ഡല്‍ഹിക്കായി മാത്രം കളിച്ച താരമാണ് ഋഷഭ്. 2022 മുതല്‍ ടീമിന്റെ നായകനും പന്താണ്.
അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പൊരേല്‍ എന്നിവരെയാണ് ടീം നിലനിര്‍ത്തുന്നത്. ഇതോടെ മെഗാ ലേലത്തില്‍ ഏറ്റവും വില പിടിച്ച താരമായി പന്ത് മാറിയേക്കും.
ഡിസിക്ക് ലേലത്തില്‍ രണ്ട് ആര്‍ടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാം. പന്തിനെ വീണ്ടും ലേലത്തില്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്