ഭാര്യയുടെ കോൾ ഹിസ്റ്ററി ശേഖരിക്കുന്നത് തെറ്റ്; പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമെന്ന് മദ്രാസ് ഹൈക്കോടതി

OCTOBER 31, 2024, 3:09 PM

മദ്രാസ്: പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. ഒരാൾ തന്‍റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനാണ് കേസിൽ വിധി പ്രസ്താവിച്ചത്.

ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്താൻ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാരിന്‍റെ തീരുമാനം. ഭർത്താവ് സാക്ഷിയായി സ്വയം വിസ്തരിക്കുകയും, ഭാര്യയുടെ കോൾ ഡാറ്റ റെക്കോർഡ് ശേഖരിക്കുകയും ചെയ്തു.

എന്നാൽ, ഭർത്താവിൻ്റെ പരാതി തള്ളണമെന്ന ഭാര്യയുടെ ഹർജി കോടതി സബ് ജഡ്ജി തള്ളി. ഈ ഉത്തരവിനെതിരെ ഭാര്യ സിവിൽ റിവിഷൻ ഹർജി നൽകുകയായിരുന്നു.

vachakam
vachakam
vachakam

ഭാര്യയുടെ കോൾ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭർത്താവ് രഹസ്യമായി ശേഖരിച്ചുവെന്നും, ഇത് ഭാര്യയുടെ സ്വകാര്യത ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ആരോപിക്കുമ്പോൾ, ആധികാരിക മാർഗങ്ങളിലൂടെ അത് തെളിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam