ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യൻ താരം ജസ്പ്രിത് ബുംറ കളിക്കില്ല. ഓസ്ട്രേലിയൻ പരമ്ബരയ്ക്കു മുന്നോടിയായി താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു.
വെള്ളിയാഴ്ച മുംബൈയിലാണ് പരമ്ബരയിലെ അവസാന മത്സരം.ആരോഗ്യവും കരുത്തും വീണ്ടെടുക്കാന്‍ താരത്തിന് വിശ്രമം അനുവദിക്കുകയാണെന്നും ടീം ഓസ്ട്രേലിയായിലേക്ക് പോകുമ്ബോള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നും ടീം മാനേജ്മെന്‍റ് അറിയിച്ചു.
ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യൻ ടീം നവംബര്‍ 10ന് ഓസ്ട്രേലിയായിലേക്ക് പുറപ്പെടും. അതേസമയം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ സമ്ബൂർണ തോല്‍വി ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ടീം ഇന്ത്യ. പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ന്യൂസിലൻഡ് പരമ്ബര സ്വന്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്