കൊച്ചി: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലില്‍ സമഗ്രാന്വേഷണം വേണമെന്ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്നയാള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ സമഗ്രമായ, തൃപ്തികരമായ അന്വേഷണം വേണം.
ഈ പണം എവിടെനിന്ന് വന്നു. ആര് അയച്ചു. എങ്ങോട്ട് പോയി. എങ്ങോട്ട് പോകുന്ന പണമാണ് ഇത്. ഇതെല്ലാം അറിയാനുള്ള അവകാശമുണ്ട് ജനങ്ങള്‍ക്ക്. അതെല്ലാം പുറത്തെത്തും വിധത്തിലുള്ള സമഗ്രമായ അന്വേഷണം വേണം, ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി.ജെ.പി എല്ലാം ഒളിച്ചുകടത്തും. സ്ഥാനാർഥിയെ മുതല്‍ കള്ളപ്പണംവരെ ഒളിച്ചുകടത്തും. ഒളിച്ചുകടത്തല്‍ ബി.ജെ.പിക്ക് ശീലമാണ്. അതിന് വേണ്ടി അവർ ചാക്ക് ഉപയോഗിക്കും ആംബുലൻസ് ഉപയോഗിക്കും. ട്രക്ക് ഉപയോഗിക്കും, ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. നേതൃത്വത്തെ ഏറെ വിവാദത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായാണ് ബി.ജെ.പി. മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
അത് പാർട്ടി പണം തന്നെയായിരുന്നുവെന്നും തൃശ്ശൂരിലെ ഓഫീസില്‍ പണമെത്തിച്ചിരുന്നുവെന്നും സതീശ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചാക്കിലാണ് പണമെത്തിത്. ആദ്യം തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്നായിരുന്നു കരുതിയത്. എന്നാല്‍ ഓഫീസിനകത്ത് എത്തിച്ചപ്പോഴാണ് അത് പണമാണെന്ന് മനസ്സിലായതെന്നും സതീശ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്