കോട്ടയം: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവയുടെ വിയോഗത്തെ തുടർന്ന് മണർകാട് പള്ളി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ ഒന്നും രണ്ടും അവധിയായിരിക്കുമെന്ന് മണർകാട് പള്ളി മാനേജിംഗ് കമ്മറ്റി അറിയിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവ ഇന്ന് വൈകിട്ട് 5.21 നാണ് അന്തരിച്ചത്.
ബാവയുടെ ഭൗതിക ശരീരം ഇന്ന് രാത്രി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കും. രാവിലെ പ്രാർത്ഥനകൾക്ക് ശേഷം സുന്നഹാദോസ് ചേരും.
നാളെ വൈകീട്ട് 4 മുതൽ ശനിയാഴ്ച വൈകിട്ട് മൂന്ന് വരെ പുത്തൻകുരിശ് പത്രിയാർക്കീസ് സെന്ററിൽ പൊതുദർശനം നടക്കും. തുടർന്ന് ശനിയാഴ്ച 3 മണിക്ക് ശേഷം 5 മണി വരെ കബറടക്ക ശുശ്രൂഷ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്