പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി അണഞ്ഞ ആഴി വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്.
ആഴി അണഞ്ഞ ശേഷം വീണ നെയ്ത്തേങ്ങകള്‍ കരാറുകാർ വാരി മാറ്റിയെന്നും ആക്ഷേപമുണ്ട്. പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു
ഇത് ദേവസ്വം ബോർഡിൻ്റെയും ഉത്തരവാദപ്പെട്ടവരുടെയും അനാസ്ഥയാണെന്ന് ഭക്തർ പറഞ്ഞു. വിശേഷാവസരങ്ങളിലും മാസപൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാല്‍ ഉടൻ തന്നെ ആഴിയിലേക്ക് അഗ്നി പകരുന്നതാണ് പ്രധാന ചടങ്ങ്. ഇതിന് ശേഷം മാത്രമേ അയ്യപ്പന്മാരെ 18-ാം പടി ചവിട്ടാൻ അനുവദിക്കുകയുള്ളൂ.
ബുധനാഴ്ച ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്നി പകർന്നിരുന്നു. എന്നാല്‍ രാത്രിയോടെ അഗ്നി കെട്ടുപോയി. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. രാവിലെ 11 മണിയോടെ ഭക്തരാണ് വിഷയം ചൂണ്ടിക്കാണിച്ചത്. തുടർന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്നിപകർന്നതെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്