തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ തള്ളി ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.കെ.അനീഷ് കുമാര്‍. ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയസാധ്യത തകര്‍ക്കാന്‍വേണ്ടി ബോധപൂര്‍വം കെട്ടിച്ചമച്ച കഥയാണിത്.
സാമ്ബത്തിക ക്രമക്കേടടക്കം പരാതികളെ തുടർന്ന് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയിരുന്നു. ഇതിന്‍റെ വൈരാഗ്യം തീർക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സതീഷിന്‍റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണ്. ഏത് തെരഞ്ഞെടുപ്പു വന്നാലും കൊടകര ആരോപണം ഇങ്ങനെ ഉന്നയിച്ചുകൊണ്ടേയിരിക്കും.
സതീഷിനെ സിപിഎം വിലയക്ക് എടുത്തതാണെന്നും അനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മാണ് എല്ലാ സമയത്തും കൊടകര വിഷയം ആരെയെങ്കിലുമൊക്കെ ഉപയോഗിച്ച് കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. കേസില്‍ സംസ്ഥാന സർക്കാർ എന്ത് അന്വേഷണവും നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്