കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര കോമ്പൗണ്ടുകളിലും ഇതര മതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി.
പൂജകള്‍, ചടങ്ങുകള്‍, ആചാരങ്ങള്‍,ആഗമ സമ്പ്രദായങ്ങള്‍ എന്നിവയുടെ പവിത്രത പരിഗണിക്കാത്ത അവിശ്വാസികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നുണ്ട് . മദ്യപിച്ചും പാദരക്ഷകള്‍ ധരിച്ചും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കണം, ക്ഷേത്രത്തിനുള്ളില്‍ വീഡിയോയും വാണിജ്യ സിനിമകളുടെ ചിത്രീകരണവും നിരോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
ക്ഷേത്രത്തില്‍ വാണിജ്യ സിനിമകളുടെ ചിത്രീകരണം അനുവദിക്കുന്നത് 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്ഷേത്രങ്ങളുടെയും പ്രവേശന കവാടത്തില്‍ ഉചിതമായ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രതിഭാഗത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ഓരോ ഭക്തനും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയിലുണ്ട്.
കേസ് പരിഗണിച്ച ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് സമയം അനുവദിച്ചു. കേസ് നവംബര്‍ 13ലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്