തമിഴ്‌നാട്ടിലെ ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ

OCTOBER 31, 2024, 2:12 PM

ചെന്നൈ: റോക്കറ്റ് ലോഞ്ചറിനോട് സാമ്യമുള്ള ലോഹവസ്തു കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അണ്ടനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരാണ് കാവേരി നദിയുടെ തീരത്ത് ലോഹവസ്തു കണ്ടെത്തിയത്.

ഇളം നീലയും കറുപ്പും നിറത്തിലുമുള്ള ലോഹവസ്തു കണ്ടപ്പോൾ ഭക്തർ ബോംബാണെന്നാണ് കരുതിയത്.വിവരം പോലീസിൽ അറിയിക്കുകയും ജിയപുരം പൊലീസ് സ്ഥലത്ത് എത്തി ഇത് റോക്കറ്റ് ലോഞ്ചറാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. 

ഇത് സുരക്ഷിതമായി 117 ആർമി ഇൻഫൻട്രി ബറ്റാലിയന് കൈമാറി. അതേസമയം ക്ഷേത്രത്തിന് സമീപത്ത് റോക്കറ്റ് ലോഞ്ചർ എങ്ങനെ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല.

vachakam
vachakam
vachakam

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam