ബംഗളൂരു : പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ഗോപാലൻ നമ്പ്യാർ ( ടി പി ജി നമ്പ്യാർ) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ബ്രിട്ടിഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യവസായക്കമ്പനിയുടെ സ്ഥാപകനാണ്. 1963ൽ പാലക്കാടാണ് കമ്പനി ആരംഭിച്ചത്. കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ രാജ്യത്ത് മുഖ്യധാരയിലുള്ള കമ്പനിയായിരുന്നു ബിപിഎൽ. നിലവിൽ ബാംഗ്ലൂരിലാണ് ആസ്ഥാനം.
മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ.
പ്രതിരോധ സേനകൾക്കുള്ള പ്രിസിഷൻ പാനൽ മീറ്ററുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് തിരിഞ്ഞു.
1990-കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണനിർമാണ രംഗത്തെ അതികായരായി വളർന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ നിർമാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്