ചേലക്കര: ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി ഹരിദാസൻ സിപിഐഎം പ്രവർത്തകൻ. ഹരിദാസൻ എൽഡിഎഫിന്റെ വിമതനാണോ അപരനാണോ എന്ന് സിപിഐഎം നേതാക്കൾ വ്യക്തമാക്കണമെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.
പേരിലെ അവസാന വാക്കിലെ സാമ്യമാണ് ഹരിദാസന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും ഇതിൽ വ്യക്തത വരുത്താൻ സിപിഐഎം തയ്യാറായിട്ടില്ല. സംഭവം പുറത്തായതോടെ ഹരിദാസനെയും ബന്ധപ്പെടാനാവുന്നില്ല.
സിപിഐഎമ്മിന്റെയും സിഐടിയുവിന്റെയും സജീവ പ്രവർത്തകനായ ഹരിദാസൻ ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ അപരനായാണ് മത്സരിക്കുന്നത് എന്നതാണ് സൂചന.
കുടമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹരിദാസന് ചിഹ്നമായി അനുവദിച്ചിട്ടുള്ളത്. യു ആർ പ്രദീപാണ് ചേലക്കരയിൽ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. പ്രദീപിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സിഐടിയു സ്ഥാപിച്ച ഫ്‌ളക്‌സിലും ഹരിദാസൻ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്