കണ്ണൂർ: പിപി ദിവ്യ റിമാൻഡിലായിട്ട് ഒരു ദിവസം പിന്നിടുകയാണ്. ജയിൽ ജീവനക്കാരോട് സംസാരിച്ചും വായനയിൽ മുഴുകിയും ജയിലിൽ പി.പി. ദിവ്യയുടെ ആദ്യദിനം കടന്നു പോയി. കണ്ണൂർ സെൻട്രൽ ജയിലിനോടുചേർന്ന വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്.
രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാൽ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് പാർപ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാർക്കുള്ള നിയന്ത്രണങ്ങളോ തടവുകാർക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാൻഡ് തടവുകാർക്കില്ല. വീട്ടിൽനിന്ന് എത്തിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനുള്ള അനുവാദം ജയിൽ ചട്ടങ്ങളിലുണ്ട്.
ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. മറ്റ് തടവുകാരിൽനിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാൻ ജയിൽ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.
ബുധനാഴ്ച ദിവ്യക്ക് സന്ദർശകർ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ ജയിൽ അധികൃതർ മറുപടി നൽകിയില്ല. രാവിലെ 6.30 ഓടെ സെല്ലുകൾ തുറക്കും. 7.30-ന് പ്രഭാത ഭക്ഷണം നൽകും.
ജയിൽ ജീവിതത്തിന്റെ ആദ്യദിനത്തിൽ ആറോടെ ദിവ്യ ഉറക്കമുണർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്