തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ഒരു ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
തുടർന്ന് പൊലീസിൻ്റെ ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. സന്ദേശം വ്യാജമെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. സംഭവത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തിട്ടുണ്ട്.
രാജ്യത്ത് വിമാനങ്ങൾക്കും ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായ സാഹചര്യത്തിൽ ആണ് തിരുവനന്തപുരത്തും ഹോട്ടലിന് ഭീഷണി സന്ദേശം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്