ഹൈദരാബാദ്: ദീപാവലി ദിനത്തിൽ ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇരുചക്രവാഹനത്തിൽ പടക്കവുമായി വരുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഉള്ളി ഗുണ്ട് എന്നറിയിപ്പെടുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്
പടക്കവുമായി യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ ചാടിയപ്പോൾ പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഉള്ളി ഗുണ്ടുകൾക്ക് പ്രഹര ശേഷി കൂടുതലാണെന്നും ഐഇഡി സ്ഫോടകവസ്തുവിൻ്റെ ശക്തിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
സുധാകർ എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്