അഹമ്മദാബാദ്: തന്റെ സര്‍ക്കാരിന്റെ നയങ്ങള്‍ സായുധ സേനയുടെ നിശ്ചയദാര്‍ഢ്യവുമായി ഒത്തുപോകുന്നതാണെന്നും ഇന്ത്യയുടെ ഒരിഞ്ച് അതിര്‍ത്തിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ജവാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദീപാവലി ആഘോഷിച്ചത്.
'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട്, ഇന്ന് നാം നമ്മുടെ സൈന്യങ്ങളെ, നമ്മുടെ സുരക്ഷാ സേനയെ, ആധുനിക വിഭവങ്ങള്‍ കൊണ്ട് സജ്ജരാക്കുന്നു. ലോകത്തിലെ ഏറ്റവും ആധുനികമായ സൈനിക ശക്തികളുടെ ലീഗില്‍ നമ്മുടെ സൈന്യത്തെ ഞങ്ങള്‍ ഉള്‍പ്പെടുത്തുകയാണ്. നമ്മുടെ ഈ ശ്രമങ്ങളുടെ അടിസ്ഥാനം പ്രതിരോധ മേഖലയിലെ സ്വാശ്രയത്വമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ന്, ഇന്ത്യ സ്വന്തമായി അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നു. നമ്മുടെ തേജസ് യുദ്ധവിമാനം വ്യോമസേനയുടെ ശക്തിയാണ്. നേരത്തെ ഇന്ത്യ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി അറിയപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യ ലോകത്തിലെ പല രാജ്യങ്ങളിലേക്കും പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു', പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് തന്റെ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ഇന്റഗ്രേറ്റഡ് തിയറ്റര്‍ കമാന്‍ഡ് സംവിധാനത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു, ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണെന്നും മോദി പറഞ്ഞു.
ചൈനയെ ലക്ഷ്യമാക്കി ലഖ്നൗവില്‍ നോര്‍ത്തേണ്‍ തിയറ്റര്‍ കമാന്‍ഡും ജയ്പൂരില്‍ പാകിസ്ഥാനെ ലക്ഷ്യമാക്കി വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡും തിരുവനന്തപുരത്ത് മാരിടൈം തിയറ്റര്‍ കമാന്‍ഡും സ്ഥാപിക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ട്. അംഗീകരിക്കപ്പെട്ടാല്‍, 'ഒരു അതിര്‍ത്തി, ഒരു ശക്തി' എന്ന ആശയത്തില്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക പരിഷ്‌കരണമായി ഇത് മാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്