ന്യൂഡെല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം അസാധ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റിലെ എല്ലാ കക്ഷികളുടെയും അംഗീകാരം ഇത് നടപ്പാക്കാന്‍ ആവശ്യമാണെന്നും ഇത് സംഭവ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം ചെയ്യില്ല. കാരണം പാര്‍ലമെന്റില്‍ വരുമ്പോള്‍ എല്ലാവരെയും വിശ്വാസത്തിലെടുക്കണം, അപ്പോള്‍ മാത്രമേ ഇത് നടക്കൂ. ഇത് അസാധ്യമാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് അസാധ്യമാണ്,'' ഖാര്‍ഗെ പറഞ്ഞു.
നേരത്തെ, ഗുജറാത്തിലെ കെവാഡിയയില്‍ സംസാരിച്ച പ്രധാനമന്ത്രി, ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സമീപഭാവിയില്‍ ഒരേസമയം തെരഞ്ഞെടുപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വഴിയൊരുക്കുന്ന 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. ഉന്നതാധികാര സമിതി പിന്നീട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍ദേശം വര്‍ഷാവസാനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്