ചെന്നൈ: ഇതിഹാസ താരം എംഎസ് ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18-ാം സീസണില്‍ കളിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) സ്ഥിരീകരിച്ചു. ഏറ്റവും പ്രായമുള്ള അണ്‍ക്യാപ്പ്ഡ് പ്ലേയറെന്ന ചരിത്രവും ഇതോടെ ധോണി സൃഷ്ടിക്കും. 2024 മുതല്‍, ധോണി ഇനി ഐപിഎലില്‍ കളിക്കുമോ എന്ന് ആരാധകര്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
വരാനിരിക്കുന്ന സീസണില്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പുനരവതരിപ്പിച്ച അണ്‍ക്യാപ്ഡ് പ്ലെയര്‍ റൂളിന്റെ തിരിച്ചുവരവാണ് ധോണിക്കും മടക്കത്തിന് വഴിയൊരുക്കിയത്. 2021-ല്‍ റദ്ദാക്കിയ നിയമം പ്രകാരം ഒരു ഇന്ത്യന്‍ ക്രിക്കറ്റര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കില്‍ അഥവാ ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ഇല്ലെങ്കില്‍ അണ്‍ക്യാപ്പ് ചെയ്യപ്പെടും. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം ബാധകമായ നിയമമാണിത്.
അതിനാല്‍, ചട്ടം അനുസരിച്ച്, ഒരു അണ്‍ക്യാപ്പ്ഡ് കളിക്കാരന്റെ വിലയ്ക്ക് എംഎസ് ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്ക് കഴിഞ്ഞു. 4 കോടി രൂപയാണ് ഇതിനായി ചെലവാകുക. ഐപിഎല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കുന്ന ധോണി, 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് അവരെ നയിച്ചു.
ധോണിയെക്കൂടാതെ, ഋതുരാജ് ഗെയ്ക്വാദിനെ 18 കോടി രൂപയ്ക്കും മതീഷ പതിരണയെ 13 കോടി രൂപയ്ക്കും ശിവം ദുബെയെ 12 കോടി രൂപയ്ക്കും രവീന്ദ്ര ജഡേജയെ 18 കോടി രൂപയ്ക്കും സിഎസ്‌കെ നിലനിര്‍ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്