ടെക്‌സാസ്: ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായിയായ കാര്‍ത്തിക് നരളസെട്ടി, ടെക്‌സാസിലെ ദ ഹില്‍സ് ഗ്രാമത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. നവംബര്‍ 5 ന് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് മേയര്‍ തെരഞ്ഞെടുപ്പും നടക്കുക.
മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, ദ ഹില്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 35 കാരനായ നരളസെട്ടി ചരിത്രം സൃഷ്ടിക്കും. ഹില്ലിലെ മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനുമാകും അദ്ദേഹം. 2500-ലധികം ജനസംഖ്യയുള്ള ഗ്രാമത്തില്‍ അഞ്ച് ഇന്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണുള്ളത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ജനിച്ച കാര്‍ത്തിക്, പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഡെല്‍ഹിയിലാണ്. റട്ജേഴ്സ് യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ അദ്ദേഹം യുഎസിലെത്തി.
പിന്നീട് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തി രക്തദാനത്തിനായുള്ള തന്റെ ആദ്യ കമ്പനിയായ സോഷ്യല്‍ബ്ലഡ് ആരംഭിച്ചു. ഇന്ന്, ആഗോളതലത്തില്‍ 120 ദശലക്ഷം (12 കോടി) ആളുകള്‍ ഇത് ഉപയോഗിക്കുന്നു.
നരളസെട്ടിയുടെ രണ്ടാമത്തെ സംരംഭമായ പാവ്ഷ്, നായ്ക്കളുടെ ഉടമകളെ ഗ്രൂമര്‍മാരുമായി ബന്ധിപ്പിക്കുന്നതായിരുന്നു. ആപ്പിള്‍, വാള്‍മാര്‍ട്ട്, ലിവൈസ് എന്നിവയുടെ കണ്‍സള്‍ട്ടന്റുമാണ് അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്