വാഷിംഗ്ടണ്‍: ജോ ബൈഡനും കമലാ ഹാരിസും സൃഷ്ടിച്ച 'പ്രശ്‌നങ്ങള്‍' പരിഹരിച്ചുകൊണ്ട് ലെബനനിലെ കഷ്ടപ്പാടുകളും വിനാശവും അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്ത് മിഡില്‍ ഈസ്റ്റില്‍ സമാദാനമുണ്ടായിരുന്നെന്ന് മുന്‍ യുഎസ് പ്രസിഡന്റ് പറഞ്ഞു. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് അവകാശവാദങ്ങളുന്നയിച്ചത്.
''എന്റെ ഭരണകാലത്ത്, മിഡില്‍ ഈസ്റ്റില്‍ ഞങ്ങള്‍ക്ക് സമാധാനമുണ്ടായിരുന്നു, വളരെ വേഗം ഞങ്ങള്‍ക്ക് വീണ്ടും സമാധാനമുണ്ടാകും! കമലാ ഹാരിസും ജോ ബൈഡനും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ലെബനനിലെ ദുരിതങ്ങളും വിനാശവും ഞാന്‍ അവസാനിപ്പിക്കുകയും ചെയ്യും. മിഡില്‍ ഈസ്റ്റ് യഥാര്‍ത്ഥ സമാധാനത്തിലേക്ക്, ശാശ്വത സമാധാനത്തിലേക്ക് മടങ്ങിവരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ അത് ശരിയായി ചെയ്തുതീര്‍ക്കും. സംഘര്‍ഷം ഓരോ 5 അല്ലെങ്കില്‍ 10 വര്‍ഷത്തിലും ആവര്‍ത്തിക്കില്ല!' ട്രംപ് എഴുതി.
ലെബനനിലെ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരുടെ അയല്‍ക്കാരുമായി സമാധാനത്തിലും സമൃദ്ധിയിലും യോജിപ്പിലും ജീവിക്കാന്‍ അര്‍ഹരാണ്, അത് മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിലും സ്ഥിരതയിലും മാത്രമേ സംഭവിക്കൂ. ലെബനനിലെ ജനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ യുഎസില്‍ താമസിക്കുന്ന ലെബനീസ് കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. സമാധാനത്തിനായി ട്രംപിന് വോട്ട് ചെയ്യുക! ട്രംപ് എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്