അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു

MARCH 13, 2025, 10:23 PM

വാഷിംഗ്‌ടൺ : ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 178 യാത്രക്കാരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു.

കൊളറാഡോയില്‍ നിന്നും ഡള്ളസ് വെസ്റ്റ് വോര്‍ത്തിലേക്ക് പോവുകയായിരുന്ന വിമാനം എഞ്ചിനില്‍ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡെന്‍വര്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിൽ 172 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് അമേരിക്കൻ എയർലൈൻസ് പറഞ്ഞു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു.

vachakam
vachakam
vachakam

ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡെന്‍വറിലേത്. ഈ വിമാനത്താവളത്തില്‍ നിന്ന് ശരാശരി 1500 വിമാനങ്ങളാണ് ദിവസേനെ പറന്നുയരാറുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam