അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിന്റെ ധനശേഖരണാർത്ഥം 2025 മേയ് 31 (ശനി) രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ഭദ്രാസനാസ്ഥാനത്തു വെച്ച് (236 Old Tapan Rd, New Jersy) Malankara Archdiocesan Extra Vaganza (MAE) 2025 എന്ന പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി 2024ൽ നടപ്പിലാക്കിയ 'MAE 2024' (ഫുഡ് ഫെസ്റ്റിവൽ) എന്ന നൂതന പദ്ധതി വൻ വിജയമാക്കി പൂർത്തീകരിക്കുവാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് സംഘാടകസമിതി. അതിന്റെ തുടർച്ചയെന്നോണം, ഈ വർഷവും ന്യൂയോർക്കിലേയും ന്യൂജേഴ്‌സിയിലേയും വിവിധ ദേവാലയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ ക്രമീകരണങ്ങളോടെ പദ്ധതി നടപ്പാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ ചെയ്തുവരുന്നു.
ഇന്ത്യൻ ആന്റ് അമേരിക്കൻ ഫുഡ്, ഇന്ത്യൻ ആഭരണങ്ങൾ, ഗാർമെന്റ്‌സ്, വിവിധയിനം ചെടികൾ തുടങ്ങിയവയുടെ വില്പനയോടൊപ്പം പ്രോഗ്രാമിന് മാറ്റു കൂട്ടുന്നതിന്റെ ഭാഗമായി, പലതരത്തിലുള്ള വിനോദ പരിപാടികളും ഇതോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നു. തികച്ചും ആകർഷകരവും, ആനന്ദകരവുമായ ഈ പ്രോഗ്രാമിന് 20ൽ പരം ദേവാലയങ്ങളിൽ നിന്നുമായി അനേക വിശ്വാസികൾ പങ്കെടുക്കും.
ഭദ്രാസനത്തിന്റെ വികസനത്തിനും വളർച്ചക്കും ആവശ്യമായ ഫണ്ട് സമാഹരിക്കുക, സഭാംഗങ്ങൾ തമ്മിലുള്ള കൂട്ടായ്മ വർദ്ധിപ്പിക്കുകയെന്നിങ്ങനെയുള്ള ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ പദ്ധതിയുടെ വിജയത്തിനായി ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സെന്റ് മേരീസ് വിമൻസ് ലീഗ്, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, സണ്ടേ സ്‌കൂൾ, MGSOYA, MGSOSA തുടങ്ങിയ ഭക്ത സംഘടനാ പ്രതിനിധികൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള വിപുലമായ കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.
മാത്യൂസ് മജ്ജ, റേബാ ജേക്കബ്, ജിൻസ് മാത്യു എന്നിവർ കോർഡിനേറ്റർമാരായും, ഭദ്രാസന സെക്രട്ടറി റവ. ഫാ. ഡോ. ജെറി ജേക്കബ്, ട്രഷറർ ജോജി കാവനാൽ എന്നിവരുൾപ്പെടുന്ന കമ്മറ്റിയാണ് കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഈ പദ്ധതിയുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിക്കുന്ന ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ അറിയിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്