കളമശ്ശേരിയിൽ ചികിത്സയിലുള്ള അഞ്ച് വിദ്യാര്‍ഥികള്‍ക്കും മസ്തിഷ്‌കജ്വരം

MARCH 14, 2025, 9:56 AM

കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

പരിശോധനക്കയച്ച അഞ്ച് വിദ്യാര്‍ഥികളുടെയും ഫലം പോസിറ്റീവാണ്. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അിയിച്ചു.

എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

vachakam
vachakam
vachakam

സ്രവ പരിശോധനയിലാണ് വിദ്യാര്‍ഥികളുടെ ഫലം പോസിറ്റീവായത്. ഇവരെല്ലാം കളമശ്ശേരിയിലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.രോഗബാധയെ തുടര്‍ന്ന് സ്‌കൂളിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam