കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്നു പൊലീസ് കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്.
പോളിടെക്നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂർവവിദ്യാർഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു.
ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു. ഹോളി ആഘോഷത്തിനിടെ വലിയ അളവിൽ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു രാത്രിയിൽ നടത്തിയ മിന്നൽപരിശോധന.
ഹോളി ആഘോഷത്തിന്റെ പേരിൽ ഹോസ്റ്റലിൽ കഞ്ചാവ് വിൽപനയ്‌ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നെന്ന വിവരത്തെ തുടർന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം.
വ്യാഴം രാത്രി ഒൻപതുമണിയോടെയാണ് നാർക്കോട്ടിക് സെൽ, ഡാൻസാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്