തൊടുപുഴ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ.
കോൺഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുധാകരൻ രംഗത്തെത്തി.
കള്ളും കഞ്ചാവും വില്‍പന നടത്തി ഇടതുപക്ഷ നേതാക്കൾ ജീവിക്കുന്ന ഇടത്തേക്ക് നാട് എത്തിയിരിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
കളമശ്ശേരിയില്‍ കഞ്ചാവ് പിടിച്ചത് എസ്.എഫ്.ഐ നേതാവിന്‍റെ കൈയ്യിൽ നിന്നാണ്. അത് കൊണ്ട് തന്നെ അതിന്‍റെ കസ്റ്റോഡിയൻ ആ നേതാവ് ആണെന്നും സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്