കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളജിന്റെ ഹോസ്റ്റലിൽ പ്രവര്‍ത്തകന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. എസ്.എഫ്.ഐക്കാരന്റെ മുറിയില്‍ നിന്ന് പിടിച്ചത് 300 ഗ്രാം കഞ്ചാവ് മാത്രമാണ്. എന്നാല്‍ കെ.എസ്.യുക്കാരന്റെ മുറിയില്‍ നിന്ന് രണ്ടുകിലോ പിടിച്ചെന്നും പി.എസ്.സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ രാഷ്ട്രീയ ആരോപണമുയർത്തി സംഘടനകൾ രംഗത്തെത്തി. കഞ്ചാവ് കൊണ്ടു വച്ചത് കെഎസ്‌യു നേതാക്കളാണെന്നും, ഇവർ ഒളിവിൽ ആണെന്നും എസ്എഫ്ഐ ആരോപിച്ചു.
ആരോപണം നേരിട്ടെത്തി കെഎസ്‌യു നേതാക്കൾ നിഷേധിച്ചു. കഞ്ചാവ് പിടിച്ചെടുത്തപ്പോൾ മുറിയിൽ ഉണ്ടായിരുന്നില്ലെന്ന കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുടെ വാദം പൊലീസ് തള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്