തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ.
ഹൃദയ ദമനിയില്‍ ബ്ലോക്ക് കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. കേസില്‍ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തിരുന്നു.
ആന്‍ജിയോഗ്രാം നടത്തിയപ്പോള്‍ 95 ശതമാനം ബ്ലോക്ക് കണ്ടെത്തിയെന്ന് ഡോക്ടര്‍ അറിയിച്ചു. മൂവാറ്റുപുഴ കേസില്‍ രണ്ടാം പ്രതിയായ ആനന്ദ് കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആനന്ദകുമാർ ചികിത്സയിലുള്ളത്. ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്