ഷിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ബംബര്‍ താക്കൂറിന് നേരെ വധശ്രമം. ബിലാസ്പൂര്‍ ജില്ലയിലെ വസതിക്ക് പുറത്തുവെച്ച് വെള്ളിയാഴ്ച അദ്ദേഹത്തിനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും (പിഎസ്ഒ) നേരെ നാല് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഏകദേശം 12 റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സിസിടിവി ദൃശ്യങ്ങളില്‍, ആയുധധാരികളായ ഒരു സംഘം താക്കൂറിന്റെ വീട്ടുവളപ്പില്‍ പ്രവേശിക്കുന്നതും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും കാണാം.
മുന്‍ നിയമസഭാംഗം ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് അനുവദിച്ച വസതിയുടെ മുറ്റത്ത് ഇരിക്കുമ്പോഴാണ് സംഭവം നടന്നത്.
കാലില്‍ വെടിയേറ്റ താക്കൂറിനെ ഷിംലയിലെ ഐജിഎംസിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു അദ്ദേഹവുമായി സംസാരിച്ചു.
വെടിവയ്പ്പിന് പിന്നിലുള്ള ആളുകളെ പിടികൂടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുഖു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്