ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി രംഗത്ത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം.
ഊട്ടിയിലേക്ക് വാരാന്ത്യങ്ങളിൽ ദിവസം 8000 വണ്ടികളും മറ്റ് ദിവസങ്ങളിൽ 6000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ എന്നാണ് കോടതി വ്യക്തമാക്കുന്നത്. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6000 വണ്ടികൾക്കും 4000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ സതീശ് കുമാർ ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിൻ്റെതാണ് ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്