ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളി. രന്യക്ക് ജാമ്യം നല്‍കുന്നത് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും തെളിവുകള്‍ നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഇടയാക്കുമെന്നും ഡിആര്‍ഐ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിരസിച്ചത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ തരുണ്‍ കൊണ്ടൂരു സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിഗണിക്കും.
മാര്‍ച്ച് 3 നാണ് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12.56 കോടി രൂപ വിലമതിക്കുന്ന 14 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികളുമായി രന്യ റാവു അറസ്റ്റിലായത്.
തടങ്കലില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട്് മോശമായി പെരുമാറിയതായി രന്യ കോടതിയില്‍ പറഞ്ഞു. സമ്മതമില്ലാതെ രേഖകളില്‍ ഒപ്പിടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും അവര്‍ ആരോപിച്ചു.
എല്ലാ നടപടിക്രമങ്ങളും നിയമപരമായും മാന്യമായും നടത്തിയെന്ന് വാദിച്ചുകൊണ്ട് ഡിആര്‍ഐ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്