ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചയോടെയാണ് റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ആളപായങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേർ ഭൂചലനം അനുഭവപ്പെട്ടതായി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്