ചെന്നൈ: പാർക്ക് ചെയ്യാൻ സ്ഥമുള്ളവർക്ക് മാത്രം വാഹനം വാങ്ങാൻ അനുമതി നൽകുന്ന നയവുമായി തമിഴ്നാട് സർക്കാർ.
ചെന്നൈ, കാഞ്ചീപുരം, താംബരം, ആവഡി കോർപറേഷനുകളും 12 മുനിസിപ്പാലിറ്റികളും 13 നഗര പഞ്ചായത്തുകളും 22 പഞ്ചായത്ത് യൂണിയനുകളും ഒരു സ്പെഷൽ ഗ്രേഡ് നഗര പഞ്ചായത്തും അടങ്ങുന്ന 5,904 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മെട്രോപ്പൊലിറ്റൻ പ്രദേശത്തിനാണ് പുതിയ പാർക്കിംഗ് നയം പ്രാവർത്തികമാവുക.
സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനും പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയം.
2022ലെ സെൻസസ് പ്രകാരം ചെന്നൈയിൽ 92 ലക്ഷം വാഹനങ്ങളുണ്ട്. ഇവയിൽ മൂന്നിലൊന്നിന്റെ ഉടമസ്ഥർക്ക് സ്വന്തമായി പാർക്കിംഗ് സ്ഥലമില്ലാത്തവരാണ്. ഇവർ വാഹനങ്ങൾ വഴിയോരങ്ങളിൽ നിർത്തിയിടുകയാണ് പതിവ്.
ഇത്തരം പാർക്കിംഗ് ഗതാഗത തടങ്ങൾക്കും സമീപവാസികൾക്ക് ശല്യത്തിനും കാരണമാകുന്നുവെന്ന വിലയിരുത്തലാണ് പുതിയ നയ രൂപീകരണത്തിന് കാരണമായിട്ടുള്ളത്.
വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാവാൻ പാർക്കിംഗ് സ്ഥലമുള്ളതിന്റെ തെളിവ് ഹാജരാക്കുന്നതാണ് പുതിയ നയം. ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി തയ്യാറാക്കിയ നയത്തിന് തമിഴ്നാട് സർക്കാർ അംഗീകാരം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്