അമൃത്സര്‍: വെള്ളിയാഴ്ച പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്ര പരിസരത്ത് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ക്കുള്ള താമസ സൗകര്യമായ ശ്രീ ഗുരു രാംദാസ് സരായിയില്‍ സുല്‍ഫാന്‍ എന്ന അക്രമി ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
''ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) സുല്‍ഫാന്‍ എന്ന വ്യക്തിയെ പോലീസിന് കൈമാറി. സുവര്‍ണ ക്ഷേത്ര പരിസരത്ത് സംഘര്‍ഷമുണ്ടായി, ഇരുവിഭാഗത്തിലുമുള്ള ആളുകള്‍ക്ക് പരിക്കേറ്റു. എസ്ജിപിസിയിലെ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിയമപ്രകാരം നടപടിയെടുക്കും,'' കോട്വാലി എസ്എച്ച്ഒ സര്‍മേല്‍ സിംഗ് പറഞ്ഞു.
രോഗികളെ അമൃത്സറിലെ ഗുരു രാംദാസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) നടത്തുന്ന ആശുപത്രിയാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്