ന്യൂഡെല്‍ഹി: സാമ്പത്തികവും തന്ത്രപരവുമായ പ്രബല ശക്തിയായുള്ള ചൈനയുടെ ഉയര്‍ച്ച ആഗോള ദക്ഷിണ മേഖലയുടെ സ്വാഭാവിക നേതാവാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു എന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഡെല്‍ഹിയില്‍ നടന്ന നാലാമത് ജനറല്‍ ബിപിന്‍ റാവത്ത് സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ദ്വിവേദി. ആഫ്രിക്ക ഭാവിയിലെ ശക്തി കേന്ദ്രമാകാനുള്ള സാധ്യതകള്‍ ന്യൂഡെല്‍ഹി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഒരു പ്രബല സാമ്പത്തികവും തന്ത്രപരവുമായ ശക്തിയായി ചൈനയുടെ ഉയര്‍ച്ച സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുകയും മത്സരം സൃഷ്ടിക്കുകയും ആഗോള ദക്ഷിണ മേഖലയുടെ സ്വാഭാവിക നേതാവാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മാറ്റവും വിഭവ നിയന്ത്രണ മത്സരവുമാണ് ഭാവിയില്‍ ആഫ്രിക്കയെ ഒരു ശക്തി കേന്ദ്രമായി മാറ്റുകയെന്ന് ദ്വിവേദി പറഞ്ഞു. എന്നിരുന്നാലും ഇന്ത്യയുടെ സ്ഥാനം നിര്‍ണായകമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ന്യൂഡെല്‍ഹിയുടെ 'ഭൂമിശാസ്ത്രം, ജനസംഖ്യാശാസ്ത്രം, ജനാധിപത്യം, സമൃദ്ധി, മൃദുശക്തി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം' എന്നിവ മൂലമാണ്.
ഏറ്റവും വലിയ ജനസംഖ്യ, ഏറ്റവും വലിയ ജനാധിപത്യം, ഏഴാമത്തെ വലിയ ഭൂവിസ്തൃതി, ഭൂതന്ത്രപരമായ സ്ഥാനം എന്നിവ ഉണ്ടായിരുന്നിട്ടും, ആഗോളതലത്തില്‍ ഇന്ത്യ താരതമ്യേന താഴ്ന്ന നിലയിലാണ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്