മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ അഭിപ്രായവ്യത്യാസങ്ങൾ മുതലെടുക്കാൻ കോൺഗ്രസ്. അകന്നു നിൽക്കുന്ന ഏക്‌നാഥ് ഷിൻഡെയും എൻസിപി അജിത് പവാർ വിഭാഗത്തെയും കൂടെകൂട്ടാനാണ് ലക്ഷ്യം.
ഏക്നാഥ് ഷിന്ദെയും അജിത് പവാറും കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ ഇരുവർക്കും തവണ വ്യവസ്ഥയില്‍ മുഖ്യമന്ത്രിയാകാമെന്ന് കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ വാഗ്ദാനം നല്‍കി.
മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൽ കുറച്ചുകാലമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എൻസിപി അജിത് പവാർ പക്ഷവും ശിവസേന ഷിന്ദെ വിഭാഗവും സഖ്യത്തില്‍ അസ്വസ്ഥരെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇതിന് പിന്നാലെയാണ് ഇരുപക്ഷത്തെയും തങ്ങളുടെ ഭാഗമാക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമം പ്രസ്താവനയ്ക്ക് പിന്നാലെ പട്ടോളയെ മഹായുതി സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് മഹായുതി നേതാക്കളായ ഷിന്ദെ, ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ തുടങ്ങിയവർ രംഗത്തെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്