ന്യൂഡൽഹി: അമേരിക്കയിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പ്രസിഡന്റ് ട്രംപിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അമേരിക്കൻ പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമായ ലെക്സ് ഫ്രീഡ്മാനുമായുള്ള അഭിമുഖത്തിൽ, വർഷങ്ങൾക്ക് മുമ്പ് ഹൂസ്റ്റണിൽ നടന്ന പരിപാടിയെക്കുറിച്ച് മോദി സംസാരിച്ചു. അത് തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ധാരാളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാല്‍ കർശനമായ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. ഒരു പ്രസിഡന്റിന് ആയിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെ ഇറങ്ങി നടക്കാൻ കഴിയുന്ന പശ്ചാത്തലം അല്ല അമേരിക്കയില്‍ ഉള്ളത്.
എന്നാല്‍ ട്രംപ് തന്റെ ആവശ്യം അംഗീകരിച്ചു. തനിക്കൊപ്പം നടന്നു. എല്ലാ പ്രോട്ടോകോളും ലംഘിച്ചുകൊണ്ടാണ് ഞങ്ങൾ അവിടെ നടന്നത്. ആ നിമിഷം വളരെ ഹൃദയഹാരിയായി തോന്നി. അദ്ദേഹത്തിന്റെ ധൈര്യം ആയിരുന്നു ഇതിലൂടെ വ്യക്തമായതെന്നും മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയ്ക്കിടെ അദ്ദേഹത്തിന് വെടിയേറ്റ സംഭവം ഉണ്ടായിരുന്നു. ഈ വേളയിലും അദ്ദേഹത്തില്‍ ഞാൻ കണ്ടത് എന്നോടൊപ്പം കൈ കോർത്ത് നടന്നപ്പോള്‍ ഉണ്ടായ അതേ ധൈര്യം ആണ്.
വെടിയേറ്റപ്പോഴും നിർഭയനായി അദ്ദേഹം അമേരിക്കയ്ക്ക് വേണ്ടി നിലകൊണ്ടു. രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ട്രംപ് എന്നും മോദി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്