രാജ്യത്തെ നടുക്കി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ പീഡനം. ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ടെറസിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിലായി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് സംഭവം. അമ്മയുടെ അരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി ടെറസിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അതിക്രമത്തിനിടെ കുട്ടി ഉണർന്നു. ഇതോടെ പീഡന വിവരം പുറത്തുപറയുമെന്ന ചിന്തയിൽ ഇയാൾ കുട്ടിയെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പീഡന ശേഷം ഒന്നും സംഭവിക്കാത്തത് പോലെ ഇയാൾ വീണ്ടും കിടന്നുറങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.
ഏകദേശം 45 മിനിറ്റോളം കുട്ടി വാട്ടർ ടാങ്കിൽ കിടന്നു. അടുത്ത് കിടന്ന കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയതോടെയാണ് അമ്മയും അമ്മായിയമ്മയും തിരച്ചിൽ ആരംഭിച്ചത്. പ്രതിയും കുഞ്ഞിനായി തിരച്ചിലിൽ പങ്കുചേർന്നിരുന്നു. പലപ്പോഴും കുഞ്ഞിനെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാം എന്ന് പറഞ്ഞ് പ്രതി ഇരുവരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
ടാങ്കിന് സമീപം കുട്ടിയുടെ വസ്ത്രം കണ്ടതോടെയാണ് വാട്ടർ ടാങ്കിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരികാവയവങ്ങളിൽ അടക്കം വെള്ളം കയറിയതിനാൽ ആരോഗ്യനില ഗുരുതരമാണ്.
പിതാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. 30കാരനായ ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്