പൊങ്കാല പൊടിപൂരമാക്കി ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

MARCH 17, 2025, 11:23 AM

ഹ്യുസ്റ്റൺ : ഈ വർഷത്തെ പൊങ്കാല മഹോത്സവം മാർച്ച് 8ന് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. ഹൈന്ദവരുടെ വിശ്വാസങ്ങളിൽ ദേവി പ്രീതിക്കുവേണ്ടിയുള്ള ആചാരങ്ങളിൽ ഏറ്റവും പ്രശസ്തമായിട്ടുള്ള ഒന്നാണ് ആറ്റുകാൽ പൊങ്കാല. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഹൈന്ദവ സ്ത്രീകൾ വൃതമെടുത്ത് അതീവ ഭക്തിയോടെ കൊണ്ടാടുന്ന ഈ പവിത്രമായ ആചാരം കുടുംബത്തിന്റെ സർവ്വ ഐശ്വര്യത്തിനും വേണ്ടി ഉള്ളതാണ്.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ആണ് ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ഒരുക്കിയിരുന്നത്. അമേരിക്കയിലെ പല ഭാഗങ്ങളിൽ നിന്നായി വന്നു ചേർന്ന നിരവധി സ്ത്രീ ജനങ്ങൾ അമ്പലമുറ്റത്ത് പ്രത്യേകമായി തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിൽ ദേവി പ്രീതിക്കായി പൊങ്കാല അർപ്പിച്ചു.
അന്നേ ദിവസം അതിരാവിലെ തന്നെ മേൽശാന്തി സൂരജ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ആരംഭിച്ച വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 11 മണിയോടെ ദേവി സന്നിധിയിൽ
നിന്നും പകർന്നെടുത്ത തിരിനാളം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിച്ച് പൊങ്കാല മണ്ഡപത്തിൽ പ്രത്യേകമായി തയ്യാറാക്കിയ പണ്ടാരഅടുപ്പിൽ തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി.


vachakam
vachakam
vachakam

അമ്മേ നാരായണ ദേവി നാരായണ വിളികളാൽ മുഖരിതമായ ക്ഷേത്രാഗണത്തിൽ നൂറുകണക്കിന് ദേവി ഭക്തകൾ തങ്ങളുടെ പൊങ്കാല നിവേദ്യം അർപ്പിച്ചു. നിരവധി പേർക്ക് പണ്ടാരഅടുപ്പിൽ
പൊങ്കാല അർപ്പിച്ചു തൃപ്തിപ്പെടേണ്ടി വന്നു എന്നുള്ളത് ഈ ചടങ്ങിന്റെ കൂടി കൂടി വരുന്ന ജനപങ്കാളിത്തം വിളിച്ചോതുന്നു. പണ്ടാരഅടുപ്പിൽ തയ്യാറാക്കിയ നിവേദ്യം പകർന്നു ദേവി സന്നിധിയിലേക്ക് ആനയിച്ചു ദേവിക്ക് നിവേദിച്ച ശേഷം തിരിച്ച് പൊങ്കാലമണ്ഡപത്തിലെത്തിച്ച് ഓരോ പൊങ്കാല കലങ്ങളിലും തളിച്ച് ദേവി കടാക്ഷം ഏവർക്കും പകർന്നു നൽകിയതോടെ ചടങ്ങുകൾക്ക് സമാപനമായി. 

തുടർന്ന് നടന്ന രുചികരമായ ഗുരുവായൂർ സദ്യ ഏവരുടെയും പ്രശംസക്ക് കാരണമായി. ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ, പൂജാ കമ്മിറ്റി ചെയർ രാജിപിള്ള, ഉത്സവകമ്മിറ്റി ചെയർ അനിൽ ഗോപിനാഥ്, ട്രസ്റ്റീ ചെയർ സുനിൽ നായർ, മറ്റെല്ലാ ബോർഡ് മെമ്പേഴ്‌സും ട്രസ്റ്റീ മെമ്പേഴ്‌സും ആദ്യം മുതൽ അവസാനം വരെ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർ വർഷങ്ങളിൽ കൂടുതൽ തയ്യാറെടുപ്പുകളോടെ അതിഗംഭീരമായി പൊങ്കാല ആഘോഷിക്കുവാനും കൂടുതൽ ആളുകളിലേക്ക് പൊങ്കാലയുടെ മഹിമ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കാലേക്കൂട്ടി ആരംഭിക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.


vachakam
vachakam
vachakam

ശങ്കരൻകുട്ടി ഹൂസ്റ്റൺ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam