തിരുവനന്തപുരം: ലഹരിക്ക് അടിമയായവരെ ഇരയായി തന്നെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുരീതിയില്‍ ഇതിനെ ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
'നമുക്ക് എല്ലാവർക്കും ഇക്കാര്യത്തില്‍ ഒരുമിച്ച് നില്‍ക്കാൻ സാധിക്കണം. പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണം. ലഹരിയ്ക്ക് അകപ്പെട്ടുപോകുന്നവരെ അതില്‍നിന്ന് മുക്തരാക്കാൻ ചിലപ്പോള്‍ ഡീ അഡിക്ഷൻ സെന്ററുകളില്‍ കൊണ്ടുപോകേണ്ടി വരും.
മറ്റു നടപടികളും ആവശ്യമാണ്. ഇവരെ മുക്തരാക്കേണ്ടതിനൊപ്പം ലഹരി വ്യാപനം തടയുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രധാനം. അതിന് നമുക്ക് കൂട്ടായി കടക്കാൻ പറ്റണം', മുഖ്യമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്