ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന്റെ രണ്ടാനച്ഛനും കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ ചോദ്യം ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റാവുവിനെ ചോദ്യം ചെയ്തത്. അന്വേഷണം പൂര്‍ത്തിയാക്കി ഒരു ആഴ്ചയ്ക്കുള്ളില്‍ കണ്ടെത്തലുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിരുന്നു.
രാമചന്ദ്ര റാവുവിനെ മാര്‍ച്ച് 15 മുതല്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം കര്‍ണാടക സംസ്ഥാന പോലീസ് ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
രന്യ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതിനെ സംബന്ധിച്ച് ഒന്നുമറിയില്ലെന്നും ഹൃദയം തകര്‍ന്ന ഒരു രക്ഷിതാന് മാത്രമാണ് താനെന്നുമാണ് റാവു നേരത്തെ പ്രതികരിച്ചിരുന്നത്. എന്നാല്‍ റാവുവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് താന്‍ രന്യ റാവുവിനെ സഹായിച്ചതെന്ന് വിമാനത്താവളത്തിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ദുബായില്‍ നിന്ന് 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കവെയാണ് രന്യ മാര്‍ച്ച് 3 ന് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്