കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയായ ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്.കുത്തേറ്റ ഫെബിൻ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ആണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. ഒന്നിലധികം കുത്തുകൾ ഫെബിന് നെഞ്ചിലേറ്റതായാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. എന്നാൽ ഫെബിൻ്റെ സഹോദരിയും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന തരത്തിൽ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, കൊല നടത്തിയ തേജസ് രാജിൻ്റെ അച്ഛൻ പൊലീസുകാരനാണെന്നാണ് ഇപ്പോൾ പുരത്ത് വരുന്ന വിവരം. വീട്ടിൽ കയറി ഫെബിനെ കുത്തിക്കൊന്ന ശേഷം തേജസ് രാജ് കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്