ന്യൂയോര്‍ക്ക്: സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഫ്രാന്‍സിന് തിരികെ നല്‍കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട ഒരു ഫ്രഞ്ച് രാഷ്ട്രീയക്കാരനെതിര വൈറ്റ് ഹൗസ് രംഗത്തെത്തി. തീര്‍ച്ചയായും ഇല്ല, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതിമ തിരികെ അയയ്ക്കാനുള്ള സാധ്യതകളെക്കുറിച്ച് ദിവസേനയുള്ള ബ്രീഫിംഗിനിടെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
'പേര് വെളിപ്പെടുത്താത്ത, താഴ്ന്ന നിലയിലുള്ള ആ ഫ്രഞ്ച് രാഷ്ട്രീയക്കാരന് എന്റെ ഉപദേശം, അമേരിക്കന്‍ ഐക്യനാടുകള്‍ കാരണം മാത്രമാണ് ഫ്രഞ്ചുകാര്‍ ഇപ്പോള്‍ ജര്‍മ്മന്‍ സംസാരിക്കാത്തതെന്ന് അവരെ ഓര്‍മ്മിപ്പിക്കുക എന്നതാണ്.' എന്ന് മാത്രമാണ് തനിക്കിപ്പോള്‍ പറയാനുള്ളതെന്ന് ലീവിറ്റ് വ്യക്തമാക്കി. അതിനാല്‍, അവര്‍ നമ്മുടെ രാജ്യത്തോട് വളരെ നന്ദിയുള്ളവരായിരിക്കണമെന്നും ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
മധ്യ-ഇടതുപക്ഷ രാഷ്ട്രീയക്കാരനും ഫ്രാന്‍സിന്റെ പാര്‍ലമെന്റ് അംഗവുമായ റാഫേല്‍ ഗ്ലക്‌സ്മാന്‍ ഞായറാഴ്ച യുഎസിനോട് പ്രതിമ ഫ്രാന്‍സിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രതിമ ഞങ്ങള്‍ക്ക് തിരികെ തരൂവെന്ന് ഗ്ലക്‌സ്മാന്‍ ഒരു കണ്‍വെന്‍ഷനില്‍ പറഞ്ഞു. ശാസ്ത്ര സ്വാതന്ത്ര്യം ആവശ്യപ്പെട്ടതിന് ഗവേഷകരെ പുറത്താക്കിയ, സ്വേച്ഛാധിപതികളുടെ പക്ഷം ചേരാന്‍ തീരുമാനിച്ച അമേരിക്കക്കാരോട് ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഒന്നേയുള്ളു 'സ്വാതന്ത്ര്യത്തിന്റെ പ്രതിമ ഞങ്ങള്‍ക്ക് തിരികെ തരൂ. ഞങ്ങള്‍ അത് നിങ്ങള്‍ക്ക് ഒരു സമ്മാനമായി നല്‍കി, പക്ഷേ നിങ്ങള്‍ അതിനെ വെറുക്കുന്നതായി തോന്നുന്നു. അതിനാല്‍ ഇപ്പോള്‍ ആകടം വീട്ടല്‍ നന്നായിരിക്കും.'- അദ്ദേഹം പറഞ്ഞു''
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അമേരിക്കയുടെ പോരാട്ടത്തെയും അനുസ്മരിപ്പിക്കുന്നതിനായി ഫ്രാന്‍സ് അമേരിക്കയ്ക്ക് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സമ്മാനിച്ചു. 1886 ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇത് അനാച്ഛാദനം ചെയ്തു, അതിനുശേഷം രാജ്യത്തിന്റെ പ്രധാന ചിഹ്നങ്ങളില്‍ ഒന്നായി അത് മാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്