ഷിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കൂടാരയോഗതല പ്രഥമ വോളിമ്പോൾ ടൂർണമെന്റ് ഇടവകാംഗങ്ങൾ ഏവരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
നാലു ടീമുകൾ മാറ്റുരച്ച ആവേശം വാനോളമുയർത്തിയ മൽസരത്തിൽ സെ. സ്റ്റീഫൻ, സെ. മൈക്കിൾ യുണൈറ്റഡ്, സെ. അഗസ്റ്റിൻ, സെന്റ് അൽഫോൻസ എന്നീകൂടാരയോഗ ടീമുകൾ പങ്കെടുത്തു.
യഥാക്രമം സെന്റ് സ്റ്റീഫൻ, സെ. മൈക്കിൾ യുണൈറ്റഡ്, സെ. അഗസ്റ്റിൻ
എന്നീ ടീമുകളാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയത്. വിജയികൾക്ക് എബ്രാഹം കാരാപ്പിള്ളിൽ മെമ്മോറിയൽ പുരസ്‌കാരങ്ങൾ ഇടവക വികാരി ഫാ.തോമസ്മുളവനാൽ സമ്മാനിച്ചു.
അസി.വികാരി ഫാ. ബിൻസ്‌ചേത്തലിൽ, ജോബിൻ പറമ്പടത്തുമലയിൽ, ജൂബിൻ പണിക്കശ്ശേരിൽ, സെൽവിൻ കരോട്ടുമന്നാകുളം, സുനിൽ കോയിത്തറ എന്നിവർ ടീം ലീഡേഴ്‌സായി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്