ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ (ഐഎസ്എസ്) വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ന് ഭൂമിയിലേക്ക് തിരിക്കും. 18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് മടക്കം. 26 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ആക്‌സിയം സംഘം എത്തുന്ന പേടകം കാലിഫോര്‍ണിയ ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യുക.
തിങ്കളാഴ്ച, ആക്‌സ്-4 ദൗത്യത്തിന്റെ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുക്ലയും മറ്റ് ക്രൂ അംഗങ്ങളായ യുഎസിലെ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണും, പോളണ്ടിലെ മിഷന്‍ സ്പെഷ്യലിസ്റ്റ് സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കിയും, ഹംഗറിയിലെ മിഷന്‍ സ്പെഷ്യലിസ്റ്റ് ടിബോര്‍ കാപുവും ആണ് ഭൂമിയിലേയ്ക്ക് തിരിച്ചത്.
31 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 ശാസ്ത്രപരീക്ഷണങ്ങളാണ് നാല്‍വര്‍ സംഘം അവിടെ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഏഴ് പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്