കൃത്യസമയത്ത് വാഹനം കിട്ടിയില്ല; പനി ബാധിച്ച് പെരുമ്പാവൂരിൽ 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു

MARCH 17, 2025, 5:26 AM

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ രണ്ടുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചതായി റിപ്പോർട്ട്. അസം സ്വദേശികളായ മൊയ്തുൽ ഇസ്ലാം, ഖാലിദ ഖത്തൂൻ എന്നിവരുടെ മകനാണ് മരിച്ചത്. പെരുമ്പാവൂർ ഒക്കലിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. 

ഇന്ന് പുലർച്ചെ കുട്ടിക്ക് നല്ല പനി അനുഭവപ്പെട്ടു. ഇതോടെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് ആണ് മാതാപിതാക്കൾ പറയുന്നത്. വാഹനം കിട്ടാത്തതറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam