മുംബൈ: വിക്കി കൗശാലും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ ഛാവ അഞ്ചാം ആഴ്ചയിലും ബോക്‌സ് ഓഫീസില്‍ ആധിപത്യം തുടരുന്നു. ഷാരൂഖ് ഖാന്റെ പത്താന്‍, രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ എന്നീ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷന്‍ മറികടന്നതുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങളാണ് ചിത്രം ഉണ്ടാക്കിയത്.
സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിത്രം 31-ാം ദിവസമായ ഞായറാഴ്ച ബോക്‌സ് ഓഫീസില്‍ നിന്ന് 8 കോടി രൂപ നേടി. ഹിന്ദിയില്‍ 7.25 കോടി രൂപയും തെലുങ്കില്‍ 0.75 കോടി രൂപയും ലഭിച്ചു. മൊത്തം കളക്ഷന്‍ ഇതോടെ 562.65 കോടി രൂപയിലെത്തി. ഫെബ്രുവരി 14 നാണ് ഛാവ റിലീസ് ചെയ്തത്.
സന്ദീപ് റെഡ്ഡി വംഗയുടെ 2023 ലെ ബ്ലോക്ക്ബസ്റ്റര്‍ ക്രൈം ഡ്രാമ ചിത്രം ആനിമലിന്റെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷനെയാണ് ഛാവ മറികടന്നത്. അനിമല്‍ 553.87 കോടി രൂപയാണ് നേടിയിരുന്നത്.
ഷാരൂഖ് ഖാന്‍ അഭിനയിച്ച സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സ്‌പൈ ത്രില്ലര്‍ പത്താന്റെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷനെയും ഛാവ മറികടന്നു. 2023 ലിറങ്ങിയ പത്താന്‍ 543.09 കോടി രൂപ നേടിയിരുന്നു.
ശിവാജി സാവന്തിന്റെ മറാത്തി നോവലിനെ അടിസ്ഥാനമാക്കിയ സിനിമയാണ് ഛാവ. ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ, മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിനെക്കുറിച്ചുള്ള ഒരു ജീവചരിത്ര ചിത്രമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്