ആശമാർക്ക് ആശ്വാസം; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

MARCH 17, 2025, 3:40 AM

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സർക്കാർ.  ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ‌

ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ആശാ പ്രവർത്തകരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

കമ്മറ്റിയുടെ റിപ്പോർട്ട് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിന്റെ പരി​ഗണനയ്ക്കായി സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സർക്കാർ പരിശോധിച്ചെന്നും റിപ്പോർട്ടിലെ ശുപാർശകൾ അം​ഗീകരിച്ചെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇത് പ്രകാരമാണ് മാനദണ്ഡങ്ങളിൽ ഭേദ​ഗതി വരുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

നിലവിൽ 7000 രൂപയാണ് ആശമാർക്ക് ഓണറേറിയമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇത് ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം പൂർത്തികരിച്ചാലാണ് തുക ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഓണറേറിയം ലഭിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങൾ ഉണ്ടാകില്ല.

നിശ്ചിത ഇൻസെന്റീവിലും നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇൻസെന്റീവ് ഓണറേറിയം വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും ആശാ പ്രവർത്തകർ പരാതി സമർപ്പിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam