പെരുമ്ബാവൂരില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടില്‍ മോഷണം; 11 പവൻ നഷ്ടപ്പെട്ടതായി പരാതി

MARCH 17, 2025, 5:09 AM

കൊച്ചി: പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടില്‍ നിന്ന് സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. എറണാകുളം പെരുമ്ബാവൂരില്‍ ആണ് സംഭവം.

എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്‍റെ പെരുമ്ബാവൂർ മരുതുകവലയിലെ വീട്ടിലാണ് മോഷണം നടന്നത്. പതിനൊന്നര പവൻ സ്വർണം നഷ്ടമായെന്നാണ് പരാതി.

അലമാരയില്‍ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്‍റെ സ്വർണമാലയും വളകളും പാദസരവും ആണ് മോഷണം പോയത്.

vachakam
vachakam
vachakam

ഇവരുടെ വീട്ടില്‍ മുൻപ് ജോലി ചെയ്തിരുന്ന സ്ത്രീക്കെതിരേയാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് ആന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam