കൊച്ചി: സ്വകാര്യബസുകളുടെ 140 കിലോമീറ്റർ ദൂരപരിധി വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ നിലനില്‍ക്കില്ലെന്ന സ്വകാര്യ ബസുടമകളുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്.
ഇതോടെ ദൂരപരിധി നിശ്ചയിച്ചു കൊണ്ടുള്ള മോട്ടർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥയാണ് റദ്ദായത്.2020 സെപ്റ്റംബർ 14നാണ് 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സർവീസ് നടത്താൻ കെഎസ്‌ആർടിസിക്ക് മാത്രം പെർമിറ്റ് അനുവദിക്കുന്ന സ്കീമിന്‍റെ കരട് പ്രസിദ്ധീകരിച്ചത്.
നിയമമനുസരിച്ച് കരട് പ്രസിദ്ധപ്പെടുത്തി ഒരു വർഷത്തിനുള്ളില്‍ ബന്ധപ്പെട്ട കക്ഷികളെ കേട്ട് സ്കീം അന്തിമമാക്കണം.
എന്നാല്‍ ഇതു ചെയ്യാതെ സമയപരിധി കഴിഞ്ഞ് സ്കീം അന്തിമമാക്കിയത് നിലനില്‍ക്കില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്